azhiyur
അഴിയൂർ എഫ്.എൽ.ടി.സിയ്ക്ക് വേണ്ടി മുക്കാളിക്കൂട്ടം നൽകുന്ന ഉപകരണങ്ങൾ പ്രസിഡന്റ് വി.പി ജയൻ ഏറ്റു വാങ്ങുന്നു

വടകര: അഴിയൂരിൽ ആരംഭിക്കുന്ന എഫ്.എൽ.ടി.സിയ്ക്ക് ഫ്രിഡ്ജ്, വാഷിംഗ് മെഷിൻ എന്നിവ മുക്കാളി കൂട്ടം വാട്ട്സ് ആപ്പ് കൂട്ടായ്മ സംഭാവന നൽകി. 256 അംഗങ്ങൾ ഉള്ളതാണ് കൂട്ടായ്മ. കഴിഞ്ഞ ദിവസം കേന്ദ്രം സന്ദർശിച്ച ഡപ്യൂട്ടി കളക്ടർ ബിജു ഇവിടേക്ക് ഫ്രിഡ്ജ്, വാഷിംഗ് മെഷിൻ എന്നിവ വാങ്ങണമെന്ന് നിർദ്ദേശിച്ചിരുന്നു. പഞ്ചായത്ത് അധികൃതർ കൂട്ടായ്മയെ ആവശ്യം അറിയിച്ചതോടെ അംഗങ്ങൾ തുക സമാഹരിച്ചാണ് സാധനങ്ങൾ കൈമാറിയത്. ബനാത്ത് മദ്രസയിൽ നടന്ന പരിപാടിയിൽ വി.പി സനിൽ, എം. പ്രമോദ്, കെ.പി ഹരിദാസൻ, ടി.പി പ്രദീപ്കുമാർ, രഞ്ചിത്ത് രാമത്ത്, എം.പി സുനിൽകുമാർ എന്നിവർ സാധനങ്ങൾ പഞ്ചായത്ത് പ്രസിഡന്റ് വി.പി. ജയന് കൈമാറി. പഞ്ചായത്ത് സെക്രട്ടറി ടി. ഷാഹുൽ ഹമീദ്, നോഡൽ ഓഫീസർ കെ. സിദ്ധീഖ്, വാർഡ് ആർ.ആർ.ടി കെ.കെ.പി ഫൈസൽ എന്നിവർ സംബന്ധിച്ചു.