labour
തിയ്യ കണ്ടി-പുളയോളികാവ് റോഡിലേക്ക് ഇടിഞ്ഞ മതിൽ കല്ലുകൊണ്ട് കെട്ടുന്ന തൊഴിലുറപ്പ് തൊഴിലാളികൾ

ചേളന്നൂർ: കൊവിഡ് കാലത്ത് തൊഴിലില്ലാതെ വലഞ്ഞ ജനത്തിന് ആശ്വാസമായി തൊഴിലുറപ്പ് പദ്ധതി. ചേളന്നൂർ മേഖലയിൽ 1500 ലധികം പേരാണ് തീറ്റപ്പുൽകൃഷി, തരിശുകൃഷിക്ക് നിലം തയ്യാറാക്കൽ, മൺകൈയ്യാല നിർമ്മാണം, ജലപ്രകൃതി സംരക്ഷണം ഉൾപ്പെടെ നടത്തുന്നത്. കണ്ടെയിൻമെന്റ് സോണുകളിലൊഴികെ ജോലി നടക്കുകയാണെന്നും എൻ.ആർ.ഇ.ജി അസി. എൻജിനീയർ ദൃശ്യ പറഞ്ഞു. ഗൃഹനാഥൻ അവശനായതോടെ ജോലിക്ക് പോകാൻ കഴിയാത്ത വീടുകളിൽ കുടുംബിനികൾക്ക് പദ്ധതി സഹായമാകുന്നതായി വാർഡ് അംഗം വി.എം ഷാനി പറഞ്ഞു.