പുൽപ്പള്ളി: സുഗന്ധവിളകളുടെ രാജ്ഞിക്ക് വയനാട്ടിൽ പ്രതാപം മങ്ങുന്നു. സമീപകാലത്ത് ഏലത്തിനുണ്ടായ രോഗബാധകളും വിലയിടിവുമാണ് ഏലകൃഷിയിൽ നിന്ന് കർഷകരെ പിന്തിരിപ്പിക്കുന്നത്. ഓരോ വർഷവും ഏലം കൃഷിയുടെ അളവ് കുറഞ്ഞ് വരികയാണ്.മുമ്പ് കാപ്പി, കുരുമുളക്, തേയില എന്നിവയ്ക്കൊപ്പം കർഷകരെ താങ്ങിനിർത്തിയ വിളയായിരുന്നു ഏലം. 1987 ലെ കണക്ക് പ്രകാരം 3537 ഹെക്ടർ സ്ഥലത്തായിരുന്നു വയനാട്ടിൽ ഏലം കൃഷി. 2010 ൽ ഇത് 1852 ഹക്ടറായി കുറഞ്ഞു. ഇപ്പോൾ 1000 ഹെക്ടറിൽ താഴെയാണ് കൃഷിയുള്ളത്. മേപ്പാടി, വൈത്തിരി ഭാഗങ്ങളിലാണ് കൂടുതൽ കൃഷി.
പുനർ കൃഷിയോട് കർഷകർ താത്പര്യം കാണിക്കുന്നില്ല. പൂതാടി പഞ്ചായത്തിലെ ഇരുളത്ത് പത്ത് വർഷം മുമ്പ് നിരവധി കർഷകർ ഏലകൃഷി തുടങ്ങിയിരുന്നു. ഇപ്പോൾ അവിടെ ഒന്നോ രണ്ടോ കർഷകർ മാത്രമായി ചുരുങ്ങി. വില സിഥിരതയില്ലാത്തതും ചെലവ് കൂടുതലാവുന്നതും കർഷകരെ കൃഷിയിൽ നിന്ന് അകറ്റുകയാണ്.
തൊഴിലാളി ക്ഷാമവും ഏലം കർഷകരെ ബാധിക്കുന്നുണ്ട്.