വടകര: വടകര ഡിവൈ.എസ്.പി പ്രിൻസ് അബ്രഹാം ഫേസ്ബുക്കിൽ എഴുതിയ പരിഭവക്കുറിപ്പ് വൈറലാകുന്നു. അമ്മയുടെ വേർപാടിൽ ആശ്വസിപ്പിക്കാൻ മേലുദ്യോഗസ്ഥർ ആരും വിളിച്ചില്ലെന്ന പരിഭവമാണ് പോസ്റ്റ്. ജനങ്ങളോട് സ്നേഹത്തോടെയും ബഹുമാനത്തോടെയും പെരുമാറാൻ ബോധവത്കരിക്കുന്ന ഐ.പി.എസുകാരായ മേലുദ്യോഗസ്ഥർ ജനമൈത്രി പൊലീസ് കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത് ?​. ഈ നടപടിയിൽ ലജ്ജിക്കുന്നതായും ഞാനൊരു ഡോക്ടറോ അദ്ധ്യാപകനോ അതല്ല ഒരു ബാർബർ ആയിരുന്നാൽ പോലും ഈയൊരു അവഗണന ഉണ്ടാകുമായിരുന്നില്ലെന്നും അദ്ദേഹം പറയുന്നു. നിരവധി കോൺസ്റ്റബിൾമാർ വിളിച്ചതിൽ ആശ്വസിക്കുന്നതായും നിയമം നടപ്പാക്കാനും കൊവിഡ് ഡ്യൂട്ടി ചെയ്യാനും പ്രതിജ്ഞാബദ്ധനായിരിക്കുമെന്നും അദ്ദേഹം കുറിക്കുന്നു.