വടകര: അഴിയൂർ പഞ്ചായത്ത് കണ്ടയിൻമെന്റ് സോണിൽ നിന്ന് ഒഴിവായെങ്കിലും 6,10,13,15 വാർഡുകളിൽ നിയന്ത്രണം തുടരും. മുക്കാളി ടൗണിൽ എല്ലാ കടകളും 8 മുതൽ 2 മണി വരെയും മറ്റുള്ള സ്ഥലങ്ങളിൽ 8 മുതൽ 4 മണി വരെയും പ്രവർത്തിക്കാം. ഹോട്ടലുകൾക്ക് രാവിലെ 8 മുതൽ വൈകീട്ട് 8 വരെ പ്രവർത്തിക്കാനും അനുവാദമുണ്ട്.