കൽപ്പറ്റ: വയനാട് ജില്ലയിൽ ഇന്നലെ 46 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ. രേണുക അറിയിച്ചു. 20 പേർ രോഗമുക്തി നേടി.

ഇതോടെ ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 797 ആയി. ഇതിൽ 414 പേർ രോഗ മുക്തരായി. ഒരാൾ മരണപ്പെട്ടു. നിലവിൽ 383 പേരാണ് ചികിത്സയിലുള്ളത്. 364 പേർ ജില്ലയിലും 19 പേർ ഇതര ജില്ലകളിലും ചികിത്സയിൽ കഴിയുന്നു.

രോഗം സ്ഥിരീകരിച്ചവർ:

മുണ്ടക്കുറ്റി ആരോഗ്യ പ്രവർത്തകന്റെ സമ്പർക്കത്തിലുള്ള 10 മുണ്ടക്കുറ്റി സ്വദേശികൾ (6 സ്ത്രീകളും 4 പുരുഷന്മാരും), പടിഞ്ഞാറത്തറ സ്വദേശികളുടെ സമ്പർക്കത്തിലുള്ള 2 മുണ്ടക്കുറ്റി സ്വദേശികൾ,

വാളാട് സമ്പർക്കത്തിലുള്ള 26 പേർ ഹോമിയോ ആശുപത്രി ജീവനക്കാരൻ (40) ഉൾപ്പെടെ 4 തൊണ്ടർനാട് സ്വദേശികൾ (46, 30, 20), രണ്ട് വാളാട് സ്വദേശികൾ (45,19), ഒരു പേരിയ സ്വദേശി (32), ഒരു പടിഞ്ഞാറത്തറ സ്വദേശി (65), 10 തവിഞ്ഞാൽ സ്വദേശികൾ, 8 എടവക സ്വദേശികൾ,

കോഴിക്കോട് മെഡിക്കൽ കോളേജിൽ പോയി വന്ന പുൽപ്പള്ളി സ്വദേശിയുടെ സമ്പർക്കത്തിലുള്ള മൂന്ന് പേരും (65, 60,11), മെഡിക്കൽ കോളേജിൽ പോയി വന്ന രണ്ട് തവിഞ്ഞാൽ സ്വദേശികളും (47,14), ബത്തേരി സമ്പർക്കത്തിലുള്ള രണ്ട് ബത്തേരി സ്വദേശികൾ (21, 43), താമരശ്ശേരി പോയി വന്ന മകന്റെ സമ്പർക്കത്തിലുള്ള കെല്ലൂർ സ്വദേശി (61).

രോഗമുക്തി നേടിയവർ:

8 വാളാട് സ്വദേശികൾ, 4 പയ്യമ്പള്ളി സ്വദേശികൾ, 2 അമ്പലവയൽ സ്വദേശികൾ, പേരിയ, പിലാക്കാവ്, മട്ടിലയം, തരിയോട് എന്നിവിടങ്ങളിലെ ഓരോരുത്തർ വീതവും മലപ്പുറം, പാലക്കാട് ജില്ലകളിൽ നിന്നുള്ള ഓരോ രോഗികളും.

ഇന്നലെ നിരീക്ഷണത്തിലായത് 186 പേർ

160 പേർ നിരീക്ഷണ കാലം പൂർത്തിയാക്കി.

നിലവിൽ നിരീക്ഷണത്തിലുള്ളത് 2883 പേർ

413 പേർ ആശുപത്രിയിൽ

ഇന്നലെ അയച്ചത് 771 സാമ്പിളുകൾ

ഇതുവരെ അയച്ചത് 25882 സാമ്പിളുകൾ

ഫലം ലഭിച്ചത് 24861

24064 നെഗറ്റീവും 797 പോസിറ്റീവും