കൽപ്പറ്റ: ജില്ലയിൽ അതിതീവ്രമായ മഴയും ശക്തമായ കാറ്റും ഉണ്ടാകുന്ന സാഹചര്യത്തിൽ മിക്ക ഭാഗങ്ങളിലും വൈദ്യുതി ബന്ധം തകരാറിലാണ്. പൊതുജനങ്ങൾക്ക് പരാതി നൽകുന്നതിന് കെ.എസ്.ഇ.ബി സെക്ഷൻ ഓഫീസുകളിൽ വിളിക്കുമ്പോൾ ഫോണിൽ ലഭ്യമാവാത്ത അവസ്ഥ നിലവിലുണ്ട്. ഈ സാഹചര്യത്തിൽ ജില്ലാ അടിസ്ഥാനത്തിൽ ഒരു വാട്സാപ്പ് നമ്പർ കെ.എസ്.ഇ.ബി ലഭ്യമാക്കി. കമ്പി പൊട്ടുക, വൈദ്യുതി തൂണുകൾ തകരാറിലാവുക തുടങ്ങിയ വളരെ പ്രധാനപ്പെട്ട പരാതികൾ ഈ നമ്പറിൽ വാട്സാപ്പ് മുഖാന്തിരം പൊതുജനങ്ങൾക്ക് അറിയിക്കാം. നമ്പർ 9496010626.

ഈ നമ്പറിൽ വാട്സാപ്പ് മെസേജ് മുഖേനയുള്ള പരാതികൾ മാത്രമേ സ്വീകരിക്കുകയുള്ളൂവെന്നും വളരെ അപകടകരമായ കാര്യങ്ങൾ അറിയിക്കുന്നതിനാണ് ഈ നമ്പർ ഉപയോഗപ്പെടുത്തേണ്ടതെന്നും കെ.എസ്.ഇ.ബി, കൽപ്പറ്റ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ അറിയിച്ചു.


ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ
ലഭിച്ച മഴയുടെ അളവ്

ആഗസ്റ്റ് 5 ന് രാവിലെ 8.30 മുതൽ
6 രാവിലെ 8.30 വരെ
ലഭിച്ച മഴ (മില്ലി മീറ്റർ)

ചൂരൽമല ,മേപ്പാടി 530
മുണ്ടക്കൈ 330
ഓടത്തോട് 200
നെല്ലിമുണ്ട 197
ചുളുക്ക 214
കല്ലാടി 195
എരുമകൊല്ലി 251
വൈത്തിരി 177
ചുണ്ടേൽ 166
പൊഴുതന 218
പടിഞ്ഞാറത്തറ 228
വെള്ളമുണ്ട 134
തൊണ്ടർനാട്, തേറ്റമല 140
എടവക 194
തവിഞ്ഞാൽ പേര്യാ 167
മാനന്തവാടി194
തിരുനെല്ലി ബ്രഫ്മഗിരി156
മുപ്പൈനാട് 117