കുറ്റ്യാടി: കനത്ത മഴയിൽ കുറ്റ്യാടി, നാദാപുരം സംസ്ഥാന പാതയിൽ കുളത്തു താഴ റോഡിന് കുറുകെ വീണ് തണൽ മരം മുറിച്ചുമാറ്റി ഗതാഗതം പുനസ്ഥാപിച്ചു. നാദാപുരം ചേലക്കാട്ട് നിന്നെത്തിയ അഗ്‌നിശമന സേന, കുറ്റ്യാടി എമർജൻസി ടീം, കുറ്റ്യാടി ജനകീയ ദുരന്തനിവാരണ സേന എന്നിവർ ചേർന്നാണ് മരംമുറിച്ചുമാറ്റിയത്.