വടകര: കൊവിഡ് കാലത്ത് ജീവിതം വഴിമുട്ടി ചെറുകിട കച്ചവടക്കാർ. തൊഴിൽ നഷ്ടത്തിനൊപ്പം സർക്കാരിൽ നിന്നുള്ള ഭക്ഷ്യ ഉത്പന്നങ്ങളും സംഘടനകളുടെ സഹായവും ഇവർക്ക് ലഭിക്കുന്നില്ല. സാമ്പത്തിക പ്രതിസന്ധിയൊന്നും ഉണ്ടാകില്ലെന്ന ധാരണയാണ് ഇവർക്ക് വിനയായത്. ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും വായ്പയെടുത്ത് വാങ്ങിക്കൂട്ടിയ ഉത്പന്നങ്ങൾ വിൽക്കാനാകാതെ നശിക്കുന്നതും ഭീഷണിയാകുന്നു. വൻകിട സ്ഥാപനങ്ങൾ ഓൺലൈനായി കച്ചവടം നടത്തുമ്പോൾ ഇവർക്ക് ഇതിനൊന്നും വഴിയില്ല. കൊവിഡ് നിയന്ത്രണത്തിന് പഞ്ചായത്ത് മുഴുവൻ അടച്ചിടാതെ വാർഡും പരിസരവും മാത്രം കണ്ടയിൻമെന്റ് സോണായി നിജപ്പെടുത്തുന്നത് ഇവർക്ക് ആശ്വാസമായേക്കും.