sebastian
ബ്രദർ സെബാസ്റ്റ്യൻ വലിയമറ്റം

കോഴിക്കോട്: ഈശോ സഭാംഗം ബ്രദർ സെബാസ്റ്റ്യൻ വലിയമറ്റം (92) നിര്യാതനായി.

ആറു വർഷമായി മലാപ്പറമ്പ് ക്രൈസ്റ്റ് ഹാളിൽ വിശ്രമത്തിലായിരുന്നു.

കോട്ടയം കിടങ്ങൂർ സ്വദേശിയാണ്. കുടുംബം പിന്നീട് നിലമ്പൂരിലേക്ക് മാറുകയായിരുന്നു.
താമസം മാറ്റി. പരേതരായ ജോസഫ് വലിയമറ്റത്തിന്റെയും മറിയത്തിന്റെയും മകനാണ്. സഹോദരങ്ങൾ: സിസ്റ്റർ എം ടൈറ്റസ്, റോസമ്മ, അന്നമ്മ, ജോർജ്ജ്, തോമസ്, ജോസഫ്.

ഈശോ സഭയിൽ 1962-ൽ ചേർന്ന ഇദ്ദേഹം കണ്ണൂർ സെന്റ് മൈക്കിൾസ് സ്‌കൂൾ, കാഞ്ഞിരപ്പളളി എ.കെ.ജെ.എം സ്‌കൂൾ, എടത്വാ പയസ് -10 ഐ ടി ഐ, തിരുവനന്തപുരം സെന്റ് ജോസഫ്‌സ് ഹൈസ്‌കൂൾ, മാട്ടൂൽ ലിറ്റിൽ ഫ്‌ളവർ ബോർഡിംഗ്, തിരുവനന്തപുരം ലയോള ഇൻസ്റ്റിറ്റ്യൂഷൻ, പരിയാരം കാത്തലിക് മിഷൻ, കൊച്ചിയിലെ ലൂമെൻ ഇൻസ്റ്റിറ്റ്യൂട്ട്, കാലടി സമീക്ഷ, കോഴിക്കോട് സെന്റ് ജോസഫ്‌സ് സ്‌കൂൾ, പരിയാരം എസ്.എം.ഫാം, പച്ചിലക്കാട് പ്രശാന്തി എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

സംസ്‌കാരം ഇന്ന് രാവിലെ 11ന് ക്രൈസ്റ്റ് ഹാൾ സെമിത്തേരിയിൽ.