കടലുണ്ടി: കപ്പലങ്ങാടി, വാക്കടവ്, വലിയാൽ ഭാഗങ്ങളിൽ കടൽക്ഷോഭം. ഇന്നലെ രാവിലെ 10 മണിയോടെ തുടങ്ങിയ കടൽക്ഷോഭം രാത്രിയിലും തുടരുകയായിരുന്നു. 25 ഓളം വീട്ടുകാരെ ബാധിച്ചു. വീടുകൾക്ക് മുകളിൽ വരെ തിരയെത്തുന്നുണ്ട്. കുടുംബങ്ങളെ ക്യാമ്പുകളിലേക്ക് മാറ്റാൻ അധികൃതർ ശ്രമിക്കുന്നുണ്ടെങ്കിലും കൊവിഡ് സാഹചര്യത്തിൽ ബന്ധു വീടുകളിലേക്ക് മാറാനാണ് താത്പര്യപ്പെട്ടതെന്ന് റവന്യു അധികൃതർ പറഞ്ഞു. ഗ്രാമ പഞ്ചായത്ത്, കൊവിഡ് സെൽ അധികൃതരും സന്ദർശനം നടത്തി.