കൊടുവള്ളി: കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി പശുത്തൊഴുത്ത്, ആട്ടിൻകൂട്, കോഴിക്കൂട്, കിണർ, കിണർ റീ ചാർജിംഗ്, കമ്പോസ്റ്റ്പിറ്റ് (നടേപ്പ് കമ്പോസ്റ്റ്), സോക്ക്പിറ്റ്, അസോള ടാങ്ക്, ഫാം പോണ്ട് എന്നിവ നിർമ്മിച്ച് നൽകുന്നു. ആവശ്യക്കാർ ബ്ലോക്ക് പരിധിയിലെ ഗ്രാമപഞ്ചായത്ത് ഓഫീസുകളിലോ വില്ലേജ് എക്‌സ്റ്റൻഷൻ ഓഫീസർമാരെയോ ബന്ധപ്പെടണം. തൊഴിലുറപ്പ് പദ്ധതിയിൽ തൊഴിൽ ലഭിക്കുന്നതിന് പുതുതായി ജോബ് കാർഡ് ആവശ്യമുള്ളവർ റേഷൻ കാർഡ്, ആധാർ കാർഡ് എന്നിവയുടെ പകർപ്പ് സഹിതം പഞ്ചായത്ത് ഓഫീസുകളിൽ ഹാജരാകണമെന്നും തൊഴിലുറപ്പ് പദ്ധതി ബ്ലോക്ക് പ്രോഗ്രാം ഓഫീസർ അറിയിച്ചു.