കോഴിക്കോട്: കനത്ത മഴയിൽ താഴ്ന്ന പ്രദേശങ്ങളിലുള്ള ഉപഭോക്താക്കൾ മാറി താമസിക്കേണ്ടി വന്നാൽ ജാഗ്രത പാലിക്കണമെന്ന് ജല അതോറിറ്റി എക്സിക്യൂട്ടീവ് എൻജിനിയർ അറിയിച്ചു. മാറി താമസിക്കുന്ന സമയത്ത് മീറ്റർ ചേമ്പറിലുള്ള വാൾവ് അടച്ചിടണം. അല്ലെങ്കിൽ വാട്ടർ മീറ്ററിന് ശേഷമുള്ള ഭാഗങ്ങളിൽ പൈപ്പ് പൊട്ടിയാൽ ജല നഷ്ടം ഉണ്ടാകുകയും സാമ്പത്തിക ബാദ്ധ്യത ഉണ്ടാവുകയും ചെയ്യും.