34 പേർക്ക് രോഗ മുക്തി

കൽപ്പറ്റ: വയനാട് ജില്ലയിൽ ഇന്നലെ 55 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഒരാൾ വിദേശത്ത് നിന്നും ഏഴു പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്. 47 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. 34 പേർ രോഗമുക്തി നേടി.

ഇതോടെ ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 852 ആയി. ഇതിൽ 444 പേർ രോഗമുക്തരായി. രണ്ടു പേർ മരണപ്പെട്ടു. നിലവിൽ 406 പേരാണ് ചികിത്സയിലുള്ളത്. 387 പേർ ജില്ലയിലും 19 പേർ ഇതര ജില്ലകളിലും ചികിത്സയിൽ കഴിയുന്നു.

രോഗം സ്ഥിരീകരിച്ചവർ:

ജൂലൈ 19ന് സൗദിയിൽനിന്ന് വന്ന മുട്ടിൽ സ്വദേശി (50), ജൂലൈ 31 ന് ബംഗളുരുവിൽ നിന്ന് വന്ന 2 മടക്കിമല സ്വദേശികൾ, 2 പുൽപ്പള്ളി സ്വദേശികൾ, ഒരു മേപ്പാടി സ്വദേശി, കർണാടകയിൽ നിന്നു വന്ന വെള്ളമുണ്ട സ്വദേശി (34), വെങ്ങപ്പള്ളി സ്വദേശി (56) എന്നിവർ പുറത്തുനിന്ന് വന്ന് പോസിറ്റീവായവരാണ്.

വാളാട് സമ്പർക്കത്തിലുള്ള 30 പേർ (15 സ്ത്രീകളും 15 പുരുഷന്മാരും), ബത്തേരി ക്ലസ്റ്ററിൽ നിന്ന് പോസിറ്റീവായ ബത്തേരി സ്വദേശി (20), മാനന്തവാടി ചെറ്റപ്പാലം സ്വദേശികളുടെ സമ്പർക്കത്തിലുള്ള നാലു പേർ, മെഡിക്കൽ കോളേജിൽ ചികിത്സ തേടിയ പടിഞ്ഞാറത്തറ സ്വദേശികളായ നാലുപേർ, പുൽപ്പള്ളി സ്വദേശികളായ മൂന്നുപേർ, മുണ്ടകുറ്റി ആരോഗ്യപ്രവർത്തകന്റെ സമ്പർക്കത്തിലുള്ള മുണ്ടക്കുറ്റി സ്വദേശികളായ രണ്ടുപേർ, പേരിയ ആദിവാസി കോളനിയിലെ സമ്പർക്കത്തിലുള്ള ഒരാൾ, മെഡിക്കൽ കോളേജിലെ പി.ജി. വിദ്യാർഥിയായ കൽപ്പറ്റ സ്വദേശി, ഒരു തമിഴ്നാട് സ്വദേശി (60) എന്നിവരാണ് സമ്പർക്കത്തിലൂടെ പോസിറ്റീവായത്.


രോഗമുക്തി നേടിയത്:

വാളാട് സ്വദേശികളായ 23 പേർ, മൂന്ന് പനമരം സ്വദേശികൾ, മൂന്ന് കെല്ലൂർ സ്വദേശികൾ, ഒരു പേരിയ സ്വദേശി, രണ്ട് വാരാമ്പറ്റ സ്വദേശികൾ, ഒരു വരയാൽ സ്വദേശി, ഒരു ചെതലയം സ്വദേശി എന്നിവരാണ് രോഗമുക്തരായത്.


ഇന്നലെ നിരീക്ഷണത്തിലായത് 214 പേർ

176 പേർ നിരീക്ഷണ കാലം പൂർത്തിയാക്കി

നിലവിൽ നിരീക്ഷണത്തിലുള്ളത് 2921 പേർ

430 പേർ ആശുപത്രിയിൽ

ഇന്നലെ അയച്ചത് 785 സാമ്പിൾ

ഇതുവരെ അയച്ചത് 26667, ഫലം ലഭിച്ചത് 25628

24776 നെഗറ്റീവും 852 പോസിറ്റീവും.