rs-gopakumar
ഡോ. ആർ.എസ് ഗോപകുമാർ

കോഴിക്കോട്: മഹാമാരിയിൽ ജീവൻ പൊലിഞ്ഞവരുടെ മൃതദേഹം പ്രോട്ടോക്കോൾ പ്രകാരം സംസ്കരിക്കുന്നതിൽ കേരളം മികച്ച മോഡലെന്ന് അന്തർദ്ദേശീയ തലത്തിൽ വിലയിരുത്തൽ. നിബന്ധനകളിൽ പിഴവിനിടയാക്കാതെ കേരളം പുലർത്തുന്ന ജാഗ്രത ആരോഗ്യമേഖലയിലെ ഏജൻസികളുടെയാകെ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ്.

നിപയെ തുടർന്ന് 2018ൽ കോഴിക്കോട്ട് മരിക്കാനിടയായ 16 പേരുടെ ഭൗതികദേഹം സംസ്കരിച്ച രീതി വിശദമായി പ്രതിപാദിക്കുന്ന

പ്രബന്ധം 'ദ അമേരിക്കൻ ജേണൽ ഒഫ് ട്രോപ്പിക്കൽ മെഡിസിൻ ആൻഡ് ഹൈജീൻ ' എന്ന അന്താരാഷ്ട്ര ജേണലിൽ പ്രസിദ്ധീകരിച്ചി

ട്ടുണ്ട്. ആ ചുവട് പിടിച്ചാണ് ഇപ്പോൾ കൊവിഡ് ബാധിച്ച് മരിച്ചവരുടെ സംസ്കാരവും.

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം ജൂനിയർ റസിഡന്റ് കെ.സി.പ്രജിത,

ഡോ.ആര്യാ രാഹുൽ, നിപ വൈറസ് ബാധിച്ച് മരിച്ചവരുടെ മൃതദേഹം സംസ്കരിക്കാൻ നേതൃത്വം നൽകിയ കോഴിക്കോട് കോർപറേഷൻ ഹെൽത്ത് ഓഫീസർ ഡോ. ആർ.എസ്. ഗോപകുമാർ എന്നിവർ ചേർന്ന് തയ്യാറാക്കിയതാണ് പ്രബന്ധം. കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം അസോ.പ്രൊഫ. ഡോ.പി.എസ്.അനീഷായിരുന്നു ഗൈഡ്.
കോഴിക്കോട്ട് നിപ ബാധയുണ്ടായപ്പോൾ മൃതദേഹം സംസ്‌കരിക്കുന്നതിലുണ്ടായ പ്രതിസന്ധി, ജനങ്ങൾക്കിടയിലുണ്ടായ മാനസിക സംഘർഷങ്ങൾ, അത് മറികടക്കാൻ ആരോഗ്യപ്രവർത്തകരുടെ ഭാഗത്തുനിന്നുള്ള ഇടപെടലുകൾ, ഏതൊക്കെ രീതിയിൽ മറികടന്നു എന്നെല്ലാം വ്യക്തമാക്കുന്നുണ്ട് പ്രബന്ധത്തിൽ.

നിപ ബാധിച്ച് മരിച്ച 16 പേരുടെയും മൃതദേഹം മതാചാരപ്രകാരം തന്നെയാണ് സംസ്കാരിച്ചത്. പി.പി.ഇ കിറ്റ് ധരിച്ച് ആരോഗ്യ പ്രവർത്തകരും സന്നദ്ധപ്രവർത്തകരും ചേർന്ന് പത്തടി താഴ്ചയിലുള്ള കുഴിയിലാണ് മൃതദേഹങ്ങൾ അടക്കം ചെയ്തത്. മാവൂർ റോഡ് ശ്മശാനത്തിലെ ഇലക്ട്രിക് ബർണറിലും സംസ്‌കാരം നടത്തിയിരുന്നു.

''നിപ ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങൾ മാതൃകാപരമായി സംസ്കരിച്ച കേരള മാതൃക ലോകത്തെ അറിയിക്കുകയായിരുന്നു ലക്ഷ്യം.

ഡോ.കെ.സി.പ്രജിത