lockel-must
ഫാറൂഖ് കോളേജിൽ ആരംഭിക്കുന്ന ​കൊ​വിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിലേക്ക് ഫാറൂഖ് കോളേജ് ഏരിയ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ റിലീഫ് സെല്ലിന്റെ സഹായം കൈമാറുന്നു

ഫാറൂഖ് കോളേജ്:​ ഫാറൂഖ് കോളേജിൽ ആരംഭിക്കുന്ന ​കൊ​വിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിലേക്ക് ഫാറൂഖ് കോളേജ് ഏരിയ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ റിലീഫ് സെൽ കിടക്കകൾ,ബെഡ്ഷീറ്റ്, തലയണ എന്നിവ നൽകി. വി.പി.കെ മോട്ടോഴ്സ് മാനേജിംഗ് ഡയറക്ടർമാരായ ഇ.കെ.പി അബ്ദുൽ ലത്തീഫ്, ഇ.കെ.പി അബ്ദുൽ ജബ്ബാർ എന്നിവർ ചേർന്ന് രാമനാട്ടുകര നഗരസഭ ചെയർമാൻ വാഴയിൽ ബാലകൃഷ്ണന് കൈമാറി. ഫാറൂഖ് കോളേജ് ഏരിയ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ റിലീഫ് സെൽ പ്രസിഡന്റ് കെ.കെ.ആലിക്കുട്ടി മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. രാമനാട്ടുകര മുനിസിപ്പൽ മുസ്‌ലിംലീഗ് പ്രസിഡന്റ് കെ.കെ മുഹമ്മദ് കോയ, സെക്രട്ടറി എം.കെ മുഹമ്മദലി, ട്രഷറർ പാച്ചീരി സൈതലവി, വൈസ് പ്രസിഡന്റ് വി.എം അബ്ദുൽ റസാഖ്, മുസ്‌ലിം യൂത്ത് ലീഗ് മുനിസിപ്പൽ ജനറൽ സെക്രട്ടറി പി.പി ഹാരിസ് , കൗൺസിലർമാരായ പി സഫ, കെ.സി സുലോചന, കള്ളിയിൽ റഫീഖ്, എം.കെ അബ്ദുറഹ്മാൻ, എം.ഷുക്കൂർ, യു.കെ.അഷ്റഫ്, എൻ.സി.ഹംസക്കോയ, കെ.കെ.മുജീബ്, പി.ശരീഫ്, പി.റാഷിദ്, പി.ടി. അബ്ദുസ്സലാം, എം.കെ.അബ്ദുൽ ഹമീദ്, പി.ടി.സൈഫുള്ള, കെ.പി.അബ്ദുൽ ലത്തീഫ്, എം.കെ.ബിഷർ, എൻ. റഫീഖ്, നഗരസഭ സെക്രട്ടറി പി.ജെ. ജസിത, ഹെൽത്ത് ഇൻസ്പെക്ടർ രാജേഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു. ​