കൽപ്പറ്റ: ജില്ലയിലെ മൂന്ന് താലൂക്കുകളിലായി ഇന്നലെ വൈകീട്ട് 7.30 വരെ തുറന്നത് 68 ദുരിതാശ്വാസ ക്യാമ്പുകൾ. 1046 കുടുംബങ്ങളിലെ 3769 പേരെയാണ് ക്യാമ്പുകളിലേക്ക് മാറ്റിയത്. ഇവരിൽ 1823 പുരുഷന്മാരും 1946 സ്ത്രീകളുമാണ് (ആകെ 937 കുട്ടികൾ). ക്യാമ്പുകളിൽ കഴിയുന്നവരിൽ ആറ് പേർ ഭിന്നശേഷിക്കാരും അഞ്ച് പേർ ഗർഭിണികളും 228 പേർ മുതിർന്ന പൗരന്മാരുമാണ്. 1675 പേർ പട്ടിക വർഗക്കാരാണ്.

മാനന്തവാടി താലൂക്കിൽ 23 ക്യാമ്പുകളിലായി 408 കുടുംബങ്ങളിലെ 1435 പേരാണുള്ളത്. സുൽത്താൻ ബത്തേരിയിൽ 15 ക്യാമ്പുകളിലായി 212 കുടുംബങ്ങളിലെ 739 പേരും വൈത്തിരി താലൂക്കിൽ 30 ക്യാമ്പുകളിലായി 426 കുടുംബങ്ങളിലെ 1595 പേരുമുണ്ട്. അതത് തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിലാണ് ക്യാമ്പുകളിലേക്കുള്ള സൗകര്യങ്ങൾ ഒരുക്കുന്നത്.