കോഴിക്കേട് :കക്കയം വനമേഖലയിൽ ഉരുൾപൊട്ടൽ. കക്കയം ഒന്നാം പാലത്തിനടുത്തുള്ള 9 കുടുംബങ്ങളെ ബന്ധുവീടുകളിലേക്ക് മാറ്റിപ്പാർപ്പിച്ചു. കക്കയം പുഴയിൽ ജലനിരപ്പ് ഉയർന്നിട്ടുണ്ട് വൈദ്യുതി തകരാറിലായിരിക്കുകയാണ്. വെള്ളിയാഴ്ച രാത്രി ഏറെ വൈകിട്ടും വൃഷ്ടി പ്രദേശത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ അപകട ഭീഷണി നിലനിൽക്കുന്നുണ്ട് . സൈറ്റിലേക്കുള്ള റോഡും പാലവും തകർന്നിരിക്കുകയാണ് .