കോഴിക്കോട് : കരിപ്പൂർ വിമാനത്താവളത്തിലും ആശുപത്രികളിലും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായ സന്നദ്ധ പ്രവർത്തകർ ക്വാറന്റൈനിൽ പ്രവേശിക്കണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. അപകടത്തിൽപ്പെട്ട വിമാനത്തിലെ യാത്രക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് സന്നദ്ധ പ്രവർത്തകർ ഉൾപ്പെടെയുള്ളവർ ക്വാറന്റെയിനിൽ പ്രവേശിക്കണമെന്ന് ആരോഗ്യവകുപ്പ് നിർദേശം നൽകിയത്. അപകടത്തെ തുടർന്ന് വിമാനത്താളത്തിൽ സ്‌ക്രീനിംഗ് ഉൾപ്പെടെയുള്ള നടപടികൾ നടത്താൻ സാധിച്ചിരുന്നില്ല.

നിരവധി പേർ രക്ഷാപ്രവർത്തനത്തിനായി വിമാനത്താവളത്തിലും ആശുപത്രികളിലും എത്തിയിരുന്നു. രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തവർക്ക് കൊവിഡ് പരിശോധന നടത്തുമെന്ന് ജില്ല ഭരണകൂടം അറിയിച്ചു.