കോഴിക്കോട്: കരിപ്പൂർ വിമാനാപകടത്തിൽ മരിച്ചവരുടെ ബന്ധുക്കളുടെയും പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരുടെയും ദുഃഖത്തിൽ രാജ്യം മുഴുവൻ ഒപ്പമുണ്ടെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.മുഖ്യമന്ത്രി പിണറായി വിജയനൊന്നിച്ച് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിയ അദ്ദേഹം മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു. 48 മണിക്കൂറിനിടെ രണ്ട് ദുരന്തങ്ങളാണ് സംസ്ഥാനത്തിന് നേരിടേണ്ടി വന്നത്. ഇടുക്കിയിലെ പ്രകൃതി ദുരന്തത്തിലും കരിപ്പൂർ വിമാനാപകടത്തിലും നിരവധി പേർക്ക് ജീവഹാനി സംഭവിച്ചതിൽ കേരള ജനതയോടൊപ്പം അനുശോചിക്കുന്നു.ചികിത്സയിൽ കഴിയുന്നവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് ആശിക്കുകയാണ്. വിമാനദുരന്തത്തിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അതീവ ദുഃഖം അറിയിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രിയുമായി നേരിട്ട് ടെലിഫോണിൽ സംസാരിച്ചിരുന്നു. മറ്റു സംസ്ഥാനങ്ങളിലെ ഗവർണർമാരും മുഖ്യമന്ത്രിമാരും ദുഃഖം പങ്കുവച്ചതായും ഗവർണർ പറഞ്