milma
മിൽമ പശുവിൻ പാൽ

കോഴിക്കോട്: ജില്ലയിലെ ക്ഷീര കർഷകരിൽ നിന്ന് സംഭരിക്കുന്ന പാൽ അതേപടി ഉപഭോക്താക്കളുടെ കൈകളിലെത്തിക്കുന്ന മിൽമ പദ്ധതിയ്ക്ക് തുടക്കമായി. കോഴിക്കോട് ഡെയറിയിൽ നിന്നാണ് പശുവിൻ പാൽ പായ്ക്കറ്റിലാക്കി വിപണിയിലിറക്കിയത്. ഭക്ഷ്യ സുരക്ഷാമാനദണ്ഡങ്ങൾ പാലിച്ച് പാലിന്റെ പരിശുദ്ധി നിലനിറുത്തിയുള്ളതാണ് മിൽമ പശുവിൻ പാൽ.

500 മില്ലി ലിറ്റർ പാക്കിംഗിൽ ലഭ്യമാകുന്ന ഈ പാലിന്റെ വില്ലനവില 25 രൂപയാണ്. നാടൻ, തനിനാടൻ തുടങ്ങിയ പേരിൽ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ വിപണിയിലെത്തുന്ന പാലിൽ നിന്നു മോചനം ലഭിക്കുന്നതിനാണ് മിൽമ പശുവിൻ പാൽ വിപണിയിൽ ഇറക്കുന്നതെന്ന് ചെയർമാൻ കെ.എസ്. മണി, മാനേജിംഗ് ഡയറക്ടർ കെ.എം.വിജയകുമാരൻ എന്നിവർ വ്യക്തമാക്കി.