55 പേർക്ക് രോഗ മുക്തി

കൽപ്പറ്റ: വയനാട് ജില്ലയിൽ ഇന്നലെ 10 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഒരാൾ ലണ്ടനിൽ നിന്നും ഒരാൾ കർണാടകയിൽ നിന്നും വന്നവരാണ്. 8 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. 55 പേർ രോഗമുക്തി നേടി.

ഇതോടെ ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 862 ആയി. ഇതിൽ 499 പേർ രോഗ മുക്തരായി. രണ്ടു പേർ മരണപ്പെട്ടു. നിലവിൽ 361 പേരാണ് ചികിത്സയിലുള്ളത്. 342 പേർ ജില്ലയിലും 19 പേർ ഇതര ജില്ലകളിലും ചികിത്സയിൽ കഴിയുന്നു.

രോഗം സ്ഥിരീകരിച്ചവർ:

ലണ്ടനിൽ നിന്നു വന്ന പൊഴുതന സ്വദേശി (38), മൈസൂരിൽ പോയി വന്ന ലോറി ഡ്രൈവർ മുള്ളൻകൊല്ലി സ്വദേശി (42) എന്നിവരാണ് പുറത്ത് നിന്ന് വന്ന് രോഗം സ്ഥിരീകരിച്ചത്. വാളാട് സമ്പർക്കത്തിലൂടെ 4 സ്ത്രീകൾ, പടിഞ്ഞാറത്തറ ആരോഗ്യപ്രവർത്തകന്റെ സമ്പർക്കത്തിലുള്ള 3 എടവക സ്വദേശിനികൾ (63, 19, 48), കൽപ്പറ്റ സ്വദേശിയുടെ സമ്പർക്കത്തിലുള്ള ഒരു കൽപ്പറ്റ സ്വദേശി എന്നിവരാണ് സമ്പർക്കത്തിൽ രോഗം സ്ഥിരീകരിച്ച് ചികിത്സ ആരംഭിച്ചത്.


രോഗമുക്തി നേടിയവർ

ചികിത്സയിലായിരുന്ന 45 വാളാട് സ്വദേശികൾ, 4 എടവക സ്വദേശികൾ, 3 പടിഞ്ഞാറത്തറ സ്വദേശികൾ, മാനന്തവാടി, ബത്തേരി, കണിയാമ്പറ്റ സ്വദേശികളായ ഓരോരുത്തർ എന്നിവരാണ് ഇന്ന് രോഗമുക്തി നേടി ഡിസ്ചാർജ് ആയത്.


366 പേർ പുതുതായി നിരീക്ഷണത്തിൽ

494 പേർ നിരീക്ഷണ കാലം പൂർത്തിയാക്കി

നിലവിൽ നിരീക്ഷണത്തിലുള്ളത് 2793 പേർ

404 പേർ ആശുപത്രിയിൽ

ഇന്നലെ പരിശോധനയ്ക്ക് അയച്ചത് 720 സാമ്പിളുകൾ

ഇതുവരെ അയച്ചത് 27387 സാമ്പിളുകൾ

ഫലം ലഭിച്ചത് 26193

25331 നെഗറ്റീവും 862 പോസിറ്റീവും