പേരാമ്പ്ര: പ്രമുഖ കമ്മ്യൂണിസ്റ്റ് നേതാവും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായിരുന്ന ആവള നാരായണന്റെ അഞ്ചാം ചരമ വാർഷികം ആചരിച്ചു.

ചെറുവണ്ണൂർ ലോക്കൽ പരിധിയിലെ 30 കേന്ദ്രങ്ങളിൽ രക്തപതാക ഉയർത്തി. പ്രഭാതഭേരി,
സ്‌മൃതികുടീരത്തിൽ പുഷ്പാർച്ചന നടന്നു. ഓൺലൈൻ അനുസ്മരണച്ചടങ്ങിൽ പൊതുസമ്മേളനം മാറ്റിവെച്ചിരുന്നു. പാർട്ടി ദേശീയ കൺട്രോൾ കമ്മിറ്റി ചെയർമാൻ പന്ന്യൻ രവീന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന കൃഷി വകുപ്പ് മന്ത്രി വി.എസ്.സുനിൽകുമാർ
അനുസ്മരണ പ്രഭാഷണം നടത്തി. അജയ് ആവള, പി.കെ. സരേഷ്, കെ. നാരായണക്കുറുപ്പ് , സി.പി.ഐ
ചെറുവണ്ണൂർ ലോക്കൽ സെക്രട്ടറി കൊയിലോത്ത് ഗംഗാധരൻ, എ.ബി. ബിനോയ്, ശശി പൈതോത്ത്, ബിബി ബിനീഷ്, അഖിൽ കേളോത്ത്, ജിജോയ് ആവള, വി.സി. ബിജു, കെ.രാമകൃഷ്ണൻ എന്നിവർ പങ്കെടുത്തു.