സുൽത്താൻ ബത്തേരി : പ്രളയ ജലം കയറി ഗതാഗതം തടസ
പ്പെട്ട സുൽത്താൻ ബത്തേരി -മൈസൂർ ദേശീയ പാതയിൽ
രണ്ടാം ദിവസവും ഗതാഗതം പുനരാരംഭിക്കാനാ
യില്ല. ഇന്നലെ മഴയ്ക്ക് നേരിയ ശമനമുണ്ടയങ്കിലും റോഡിൽ
കയറിയ വെള്ളം ഇറങ്ങിയില്ല.
മുത്തങ്ങ ആർ.ടി.ഒ ചെക്ക് പോസ്റ്റ് മുതൽ പൊൻകുഴി അമ്പലം വരെയുള്ള ഭാഗങ്ങളിലാണ് റോഡിൽ വെള്ളം കയറി കിടക്കുന്നത്.
രാത്രിയിലും മഴ വിട്ടുനിന്നാൽ റോഡിലെ നീരൊഴുക്ക് കുറഞ്ഞ് ഇന്ന് മുതൽ ഗതാഗതം പുനസ്ഥാപിക്കാൻ കഴിഞ്ഞേക്കും.
കഴിഞ്ഞ അഞ്ച് ദിവസമായി തുടർന്ന് വരുന്ന മഴയ്ക്ക്
ഇന്നലെ നേരിയ ശമനം ഉണ്ടായതോടെ താഴ്ന്ന പ്രദേശങ്ങളിൽ
നിന്ന് വെള്ളം ഇറങ്ങാൻ തുടങ്ങി. വെള്ളം കയറി
കിടക്കുന്ന ദേശീയ പാത ഒഴിച്ചുള്ള മറ്റ് റോഡുകളിൽ
നിന്നെല്ലാം പ്രളയജലം പിൻവാങ്ങാൻ തുടങ്ങിയതോടെ
മിക്ക റോഡുകളിലും ഗതാഗതം പുനസ്ഥാപിക്കാനാ
യി. അതേസമയം ഇന്നലെ മഴക്കെടുതികൾ റിപ്പോർട്ട്
ചെയ്തിട്ടില്ല.