കുറ്റ്യാടി: നിർമ്മാണം പൂർത്തീകരിച്ച കായക്കൊടി-തളിക്കര റോഡിൽ വിള്ളൽ. കനത്ത മഴയിൽ മുട്ട് നടതോട്ടിലെ ജലനിരപ്പ് ഉയർന്ന് ചുണ്ടക്കണ്ടി ഇബ്രാഹിമിന്റെ വീട്ടിന്റെ പിന്നിലെ മതിൽ ഇടിഞ്ഞ് വീട്ടിലും പരിസരങ്ങിലും വെള്ളമെത്തിയിരുന്നു. ഇതിന് ശേഷമാണ് വീടിന്റെ മുന്നിലെ റോഡിലേക്ക് വെള്ളം ഒഴുകി എത്തിയത്. കാവിലുംപാറ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കോരങ്കോട്ട് മൊയ്തു സന്ദർശിച്ചു.