ഇയ്യാട്: ഉണ്ണികുളം വെസ്റ്റ് ഇയ്യാട് നീലഞ്ചേരി പണിക്കരുകണ്ടി വേണുഗോപാലന്റെ വീട് കനത്ത മഴയിൽ തകർന്നു. ഇന്നലെ രാവിലെയാണ് മേൽക്കൂരയുടെ നടു ഭാഗം തകർന്നു വീണത്. ചുമരും ഭാഗികമായി തകർന്നു. വേണുഗോപാലനും കുടുംബവും അടുക്കളയിൽ ചായ കുടിക്കുമ്പോഴാണ് സംഭവം. എല്ലാവരും അത്ഭുതകരമായി രക്ഷപ്പെട്ടു.