കോഴിക്കോട്: ദരിദ്രനെ മറക്കാത്ത രാഷ്ട്രീയം എന്ന മുദ്രാവാക്യം ഉയർത്തി ആദിവാസി ദിനമായ ഇന്ന് ഗാന്ധിയൻ പി.വി രാജഗോപാൽ ഉപവസിക്കുന്നു. ഐക്യദാർഡ്യവുമായി സാമൂഹ്യ പ്രവർത്തകരും ഉപവസിക്കും. വീടുകളിലാണ് 24 മണിക്കൂർ ഉപവാസം. രാജാജിയ്ക്ക് പുറമേ ജിൽ കാർഹാരിസും നേതൃത്വം നൽകുന്ന ഉപവാസത്തിന് രാജ്യത്തെ ഇരുപതിലധികം സംസ്ഥാനങ്ങളിൽ സ്വാധീനമുണ്ടാക്കാൻ കഴിഞ്ഞിട്ടുണ്ട്.