കോഴിക്കോട്: കനത്ത മഴയിൽ കുന്ദമംഗലം, ചാത്തമംഗലം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കമ്മണ്ടിക്കടവ് പാലത്തിന് മുകളിൽ ഭീമൻ മരം ഒഴുകിയെത്തി ഗതാഗതം തടസപ്പെട്ടു. പാലത്തിന്റെ കൈവഴികൾ പൂർണമായും നശിച്ചു. വെള്ളിമാടുകുന്ന് ഫയർ സ്റ്റേഷൻ ഒാഫീസർ ബാബുരാജിന്റെ നേതൃത്വത്തിൽ മരം മുറിച്ച് മാറ്റി ഗതാഗത യോഗ്യമാക്കി.
കെ.പി ബാബു രാജ് ഫയർ ഒാഫീസർ, വാർഡ് മെബർ ദീപ വിനോദ്, സിവിൽ ഡിഫൻസ് മെബർമാരായ പി.എം മഹേന്ദ്രൻ,സുന്ദരൻ, രമേശ്, കെ.മോഹനൻ, ഇ.പ്രമോദ്, നളിനാക്ഷൻ, രഞ്ജിത്ത്, ദിനേശൻ, ലാലു, രതീഷ് കൊടക്കാട്ട് എന്നിവർ സംബന്ധിച്ചു.