img202008
വിസ്ഡം

മുക്കം: വിസ്ഡം ഇസ്‌ലാമിക് യൂത്ത് ഓർഗനൈസേഷൻ 'അതിജീവനത്തിന് ആദർശയൗവനം' എന്ന പേരിൽ സംഘടിപ്പിക്കുന്ന 'വെബ് കോൺ' കോഴിക്കോട് സൗത്ത് ജില്ലാ യുവജന സമ്മേളന ലോഗോ ഓർഗനൈസേഷൻ സംസ്ഥാന ജന.സെക്രട്ടറി ടി.കെ. അഷ്‌റഫ് പ്രകാശനം ചെയ്തു. വിസ്ഡം യൂത്ത് ജില്ലാ സെക്രട്ടറി ഷംസീർ മുക്കം ജില്ല പ്രവർത്തക സമിതി അംഗം ഡോ.എം. മുബീൻ എന്നിവർ പങ്കെടുത്തു. 22ന് വൈകീട്ട് നടക്കുന്ന സമ്മേളനത്തിന്റെ ഭാഗമായി എക്‌സ്‌പ്ലോർ വർക് ഷോപ്പ്, പ്രമേയ സമ്മേളനം, ഫാമിലി ക്വിസ്, തലമുറ സംഗമം, എന്നിവ സംഘടിപ്പിക്കുമെന്നും ഡിജിറ്റൽ മാഗസിൻ പുറത്തിറക്കുമെന്നും ഭാരവാഹികൾ പറഞ്ഞു.