കോഴിക്കോട്: ജില്ലയിൽ ഇന്നലെയുണ്ടായ 69 കൊവിഡ് പോസിറ്റീവ് കേസുകളിൽ 55 പേരും സമ്പർക്ക ബാധിതർ. വിദേശത്ത് നിന്ന് എത്തിയവരിൽ രണ്ടും ഇതര സംസ്ഥാനങ്ങളിൽ നിന്ന് എത്തിയവരിൽ എട്ട് പേരും പോസിറ്റീവാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. വി. ജയശ്രീ അറിയിച്ചു. നാല് പേരുടെ ഉറവിടം വ്യക്തമല്ല. മുപ്പത് പേർ രോഗമുക്തരായി.1106 കോഴിക്കോട് സ്വദേശികൾ ജില്ലയിലെ വിവിധ ആശുപത്രികളിൽ ചികിത്സയിലുണ്ട്. 5 പേർ മലപ്പുറം, എറണാകുളം പാലക്കാട് ജില്ലകളിലും ചികിത്സയിൽ കഴിയുന്നു. ഇന്നലെ പുതുതായി വന്ന 486 പേർ ഉൾപ്പെടെ 13880 പേർ നിരീക്ഷണത്തിലാണ്. ഇതിൽ 3269 പേർ പ്രവാസികളും 14 പേർ പ്രവാസികളായ ഗർഭിണികളുമാണ്. 950 പേരാണ് ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയുന്നത്. 80704 പേർ നിരീക്ഷണം പൂർത്തിയാക്കി. ഇതുവരെ 27966 പ്രവാസികളാണ് നിരീക്ഷണം പൂർത്തിയാക്കിയത്. ഇന്നലെ 2671 സ്രവ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. ഇതുവരെ അയച്ചതിൽ 4743 പേരുടെ ഫലം വരാനുണ്ട്.
വിദേശത്ത് നിന്ന്
മരുതോങ്കര -1
വില്ല്യാപ്പളളി -1
ഇതര സംസ്ഥാനങ്ങളിൽ നിന്ന്
കിഴക്കോത്ത് -1
കോഴിക്കോട് കോർപ്പറേഷൻ- 8
സമ്പർക്കം
അത്തോളി-1
ബേപ്പൂർ-2
കടലുണ്ടി-1
കക്കോടി-2
കിഴക്കോത്ത്- 3
കോടഞ്ചേരി -1
കോഴിക്കോട് കോർപ്പറേഷൻ- 22
കുന്ദമംഗലം-2
മടവൂർ- 9
മുക്കം-3
നരിക്കുനി-1
ഒളവണ്ണ-1
പേരാമ്പ്ര-1
പെരുവയൽ-2
ഉണ്ണികുളം-1
കണ്ണൂർ-1
വില്ല്യാപ്പളളി-2
ഉറവിടം വ്യക്തമല്ല
കോഴിക്കോട് കോർപ്പറേഷൻ-1
കുരുവട്ടൂർ-1
മുക്കം -1
വാണിമേൽ-1