news
എരവന്നൂർ പുതിയേടത്ത് മീത്തൽ സുബൈറിന്റെ വീടിന്റെ അടുക്കള ഭാഗം ഒലിച്ചുപോയ നിലയിൽ

നരിക്കുനി : കഴിഞ്ഞ രാത്രി പെയ്ത ശക്തമായ മഴയിൽ മടവൂർ മൂന്നാം വാർഡ് എരവന്നൂർ പുതിയേടത്ത് മീത്തൽ സുബൈറിന്റെ വീടിന്റെ അടുക്കള ഭാഗം ഒലിച്ചു പോയി. അടുക്കളയുടെ സമീപത്തെ ഷെഡും ഒലിച്ചു പോയിട്ടുണ്ട്. ഏകദേശം അഞ്ച് ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്ന് വിട്ടുടമ പറയുന്നു. ഫയർഫോഴ്സും നാട്ടുകാരും കെ.എസ്.ആർ.ടി.സി ജീവനക്കാരും താത്ക്കാലിക ഭിത്തി നിർമ്മിച്ചാണ് വീട് സംരക്ഷിച്ചിരിക്കുന്നത്.