കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്ത നാട്ടുകാർക്ക് ക്വാറന്റൈനിൽ കഴിയേണ്ടിവന്ന സാഹചര്യത്തിൽ, അവർക്ക് സർക്കാർ അടിയന്തര സഹായം ലഭ്യമാക്കണമെന്ന് യുവജനപക്ഷം സംസ്ഥാന പ്രസിഡന്റ് അഡ്വ.ഷൈജോ ഹസ്സൻ ആവശ്യപ്പെട്ടു.

വിമാനാപകടത്തിൽ പെട്ട യാത്രക്കാരെ ചുരുങ്ങിയ സമയത്തിനകം ആശുപത്രിയിലെത്തിക്കാൻ കഴിഞ്ഞത് നാട്ടുകാരുടെ സഹായത്താലാണ്. അതല്ലെങ്കിൽ ദുരന്തത്തിന്റെ വ്യാപ്തി കൂടുമായിരുന്നു.
എയർപോർട്ടിനടുത്തുള്ളവർ വാഹനങ്ങളുമായി രക്ഷാപ്രവർത്തനത്തിന് എത്തണമെന്ന് അറിയിപ്പ് വന്നയുടനെ കോരിച്ചൊരിയുന്ന മഴയും കൊവിഡ് മഹാമാരിയും കണക്കിലെടുക്കാതെ സഹജീവികളുടെ ജീവൻ രക്ഷിക്കാൻ സ്വന്തം ജീവിതം പണയം വച്ച് ഓടിയെത്തിയവരാണ് ആ നാട്ടുകാർ. നല്ലവരായ ആ നാട്ടുകാരുടെ കുടുംബത്തിന് ക്വാറന്റൈൻ കാലത്ത് സാമ്പത്തികസഹായം നൽകേണ്ട ബാദ്ധ്യത സർക്കാരിനുണ്ട്.