highway

കോഴിക്കോട്: മലയോര ഹൈവേയുടെ ഭാഗമായുള്ള കോടഞ്ചേരി - കക്കാടംപൊയിൽ റീച്ചിന്റെ പ്രവൃത്തി ഉദ്ഘാടനം നാളെ രാവിലെ 11ന് പുല്ലൂരാംപാറയിൽ നടക്കും. മന്ത്രി ജി. സുധാകരൻ വീഡിയോ കോൺഫറൻസ് വഴിയാണ് ഉദ്ഘാടനം നിർവഹിക്കുക. ജോർജ് എം. തോമസ് എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. കാസർകോട് നന്ദാരപ്പടവ് മുതൽ പാറശ്ശാല വരെ നീളുന്നതാണ് മലയോര ഹൈവേ. കോടഞ്ചേരി, തിരുവമ്പാടി, കൂടരഞ്ഞി പഞ്ചായത്തുകളിലൂടെ പോകുന്ന പാത നിലമ്പൂരിലാണെത്തുക.

ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സഹകരണ സംഘമാണ് 155 കോടി രൂപയ്ക്ക് കരാറെടുത്തത്. 24 മാസമാണ് നിർമ്മാണ കാലാവധി.