വടകര: കാലവർഷം കനപ്പെട്ടതോടെ വടകരയിലെ തീരദേശങ്ങളിൽ കടലാക്രമണം ശക്തം. കുരിയാടി, ആവിക്കൽ, മുകച്ചേരി, പാണ്ടികശാല വളപ്പ്, കൊയിലാണ്ടി വളപ്പ്, പുറങ്കര, അഴിത്തല എന്നിവിടങ്ങളിൽ മൂന്ന് ദിവസമായി കടലാക്രമണം തുടരുകയാണ്. തീരദേശ റോഡുകൾ മിക്കതും കടലെടുത്തു. പല സ്ഥലങ്ങളിലും വീടുകളിൽ വെളളം കയറി. ആരോഗ്യ പ്രശ്നങ്ങൾ ഉളളവരെ മാറ്റി പാർപ്പിച്ചു. പാണ്ടികശാല വളപ്പ് കണ്ടെയ്ൻമെന്റ് സോണായതിനാൽ ഇവിടെയുളളവരെ മാറ്റുന്ന കാര്യം അനിശ്ചിതത്വത്തിലാണ്. പാണ്ടികശാല വളപ്പ് വാർഡ് കൗൺസിലർ കെ.എം.ബുഷ്റ, കൊയിലാണ്ടി വളപ്പ് വാർഡ് കൗൺസിലർ പി.കെ. ജലാൽ, മുനിസിപ്പൽ അധികൃതർ, ശാഖ മുസ്ലിം ലീഗ് നേതാക്കൾ എന്നിവർ സ്ഥലം സന്ദർശിച്ചു.