മുക്കം: മുക്കം നഗരസഭയിലെ മൂന്നു വാർഡുകൾ കൂടി കണ്ടെയ്ൻമെന്റ് സോണായി ജില്ലകളക്ടർ പ്രഖ്യാപിച്ചു. വാർഡ്21 വെസ്റ്റ് ചേന്ദമംഗല്ലൂർ, 25 വെസ്റ്റ് മണാശ്ശേരി, 31മുണ്ടുപാറ എന്നിവയാണ് പുതുതായി കണ്ടെയ്ൻമെന്റ് സോണായത്. ഇതോടെ നഗരസഭയിലെ എട്ട് വാർഡുകൾ കണ്ടെയ്ൻമെന്റ് സോണിലാണ്.