കുന്ദമംഗലം:കൊവിഡ് ഭീഷണിക്കിടയിലും സംസ്ഥാന സർക്കാർ പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കുന്ദമംഗലം മിനി സിവിൽ സ്റ്റേഷൻ
കെട്ടിടം വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മറ്റ് രാജ്യങ്ങളുമായും പ്രദേശങ്ങളുമായും താരതമ്യം ചെയ്യുമ്പോൾ കേരളം ഒട്ടേറെ നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. പ്രതിസന്ധികളെ സമചിത്തതയോടെ നേരിടാൻ സർക്കാർ എപ്പോഴും ജനങ്ങൾക്കൊപ്പമുണ്ടാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രി ഇ. ചന്ദ്രശേഖരൻ അദ്ധ്യക്ഷത വഹിച്ചു. പി.ടി.എ റഹീം എം.എൽ.എ പങ്കെടുത്തു. പി.ടി.എ റഹീം എം.എൽ.എയുടെ അഭ്യർത്ഥന പ്രകാരം കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയാണ് മിനി സിവിൽ സ്റ്റേഷന് 50 സെന്റ് സ്ഥലം അനുവദിച്ചത്. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റീന മുണ്ടേങ്ങാട്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുനിത പൂതക്കുഴിയിൽ, ബ്ലോക്ക് വൈസ് പ്രസിഡന്റ് പി.ശിവദാസൻ നായർ എന്നിവർ
പ്രസംഗിച്ചു. പൊതുമരാമത്ത് കെട്ടിട വിഭാഗം എക്സി. എൻജിനിയർ കെ. ലേഖ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ കളക്ടർ എസ്. സാംബശിവ റാവു സ്വാഗതവും എ.ഡി.എം റോഷ്നി നാരായണൻ നന്ദിയും പറഞ്ഞു.