കോഴിക്കോട്: സൗദിയിലെ ദമാമിൽ യുവ മലയാളി വ്യവസായി കൊവിഡ് ബാധിച്ച് മരിച്ചു. കോഴിക്കോട് കുറ്റിച്ചിറ ചക്കിലകം സ്വദേശി നിരണ്ണപറമ്പത്ത് മുജീബാണ് (47) മരിച്ചത്. രണ്ടര പതിറ്റാണ്ടായി ദമാമിൽ ടെക്സ്റ്റൈൽസ് വ്യാപാരിയായ ഇദ്ദേഹം സാമൂഹിക, സാംസ്‌ക്കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമാണ്. ന്യൂമോണിയയെ തുടർന്ന് ഒരു മാസം മുമ്പാണ് ദമാം സെൻട്രൽ ആശുപത്രി തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. ഒരാഴ്ച മുമ്പ് ആരോഗ്യ നിലയിൽ നേരിയ പുരോഗതി ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസം വൈകിട്ടോടെ ആരോഗ്യം വഷളാവുകയും മരിക്കുകയും ചെയ്തു. ഭാര്യ: റോഷ്‌നി ഖദീജ, മക്കൾ: അബ്ദുള്ള, ഉമ്മർ, ബിലാൽ.

*