കുറ്റ്യാടി: കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് രണ്ട് പേർക്ക് പരിക്ക്. നരിപ്പറ്റ നമ്പ്യാത്താംകുണ്ട് സ്വദേശികളായ മാഞ്ചാൽ ആഫിൽ, ഏറോളങ്കണ്ടി ആഷിഖ് എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ രാവിലെ കക്കട്ടിലാണ് അപകടം. ഇവർ സഞ്ചരിച്ച മാരുതി കാർ മരത്തിൽ ഇടിക്കുകയായിരുന്നു. വാഹനത്തിന്റെ മുൻവശം പൂർണമായും തകർന്നു. നാട്ടുകാരെത്തി ഇരുവരെയും കല്ലാച്ചി വിംസ് ആശുപത്രിയിൽ എത്തിച്ചു.