കുറ്റ്യാടി: കാലവർഷം ശക്തമായതോടെ താഴ്ന്ന പ്രദേശങ്ങളിലെ നിരവധി വീടുകൾ വെളളപ്പൊക്ക ഭീഷണിയിലായി. കളപ്പീടികയിൽ അരവിന്ദാക്ഷൻ, പൂമംഗലത്ത് താഴ കുമാരൻ എന്നിവരുടെ വീടുകളിൽ വെള്ളം കയറി. കൊവിഡ് ഭീതിയിൽ പലർക്കും മാറി താമസം പ്രയാസമായിട്ടുണ്ട്. തീക്കുനി ടൗൺ വെള്ളത്തിലാണ്. കടകളിൽ വെള്ളം കയറി. അരൂർ-തീക്കുനി റോഡിൽ വെള്ളക്കെട്ട് ഉണ്ടായതോടെ കാൽനട യാത്ര പോലും ദുഷ്ക്കരമായി.ഇന്നലെ രാവിലെ മുതൽ ഗതാഗതം പൂർണമായും നിലച്ചിരിക്കുകയാണ്.