pattyam
ഡെപ്യൂട്ടി തഹസിൽദാർ വി.കെ.സുധീർ പട്ടയ വിതരണം നടത്തുന്നു.

കുറ്റ്യാടി: വേളം പഞ്ചായത്തിലെ പള്ളിയത്ത് രാജീവ് ദശലക്ഷം കോളനി വാസികൾക്ക് പട്ടയം വിതരണം ചെയ്തു. പതിനൊന്ന് കുടുംബങ്ങൾക്കാണ് പട്ടയം നൽകിയത്. പന്ത്രണ്ട് കുടുംബങ്ങൾക്ക് നേരത്തെ പട്ടയമേളയിൽ റവന്യു മന്ത്രി പട്ടയം വിതരണം ചെയ്തിരുന്നു. വേളം വില്ലേജ് ഓഫീസിൽ നടന്ന ചടങ്ങിൽ വടകര ഹെഡ്ക്വാർട്ടേഴ്സ് ഡപ്യൂട്ടി തഹസിൽദാർ വി.കെ.സുധീർ വിതരണം നടത്തി. വില്ലേജ് ഓഫീസർ പി.ഒ.ശ്രീജ, സ്പെഷ്യൽ വില്ലേജ് ഓഫീസർ പി.രാജീവൻ, ടി.പി.മിഥുൻ എന്നിവർ പങ്കെടുത്തു.