കുറ്റ്യാടി: നരിപ്പറ്റ ഗ്രാമപഞ്ചായത്തിലെ ഇരുമ്പന്തടം കണ്ടംഞ്ചോല കുട്ടി തണ്ണീർമലയിലെ പത്തോളം വീടുകൾക്ക് ഭീഷണിയായി കൂറ്റൻ പാറ. കനത്ത മഴയിൽ ഇളകി നിൽക്കുന്ന പാറ വീഴുമോയെന്ന ആശങ്കയിലാണ് പ്രദേശവാസികൾ. ജനങ്ങളുടെ പരാതിയെ തുടർന്ന് പാറയുടെ മറ്റു ഭാഗങ്ങൾ നേരത്തെ വെട്ടിമാറ്റിയിരുന്നു.