resh
കുറ്റ്യാടി റിവർ റോഡിൽ അനുഭവപ്പെട്ട വാഹനങ്ങളുടെ വൻ തിരക്ക്

കുറ്റ്യാടി: കനത്ത മഴയും ലോക്ക്ഡൗണിനും അയവുവന്നതോടെ ജനം വീണ്ടും കുറ്റ്യാടി നഗരത്തിൽ സജീവമായി. മരുതോങ്കര, നാദാപുരം, റിവർ റോഡുകളിൽ നൂറ് കണക്കിന് വാഹനങ്ങൾ എത്തിയതോടെ ഗതാഗതം സ്തംഭിച്ചു. മാർക്കറ്റ്, വ്യാപാര കേന്ദ്രങ്ങൾ, ലൈഫ് പദ്ധതി, ഡിഗ്രി പ്രവേശനത്തിനായുള്ള അപേക്ഷ സമർപ്പിക്കാനുള്ള വിദ്യാർത്ഥികൾ ഉൾപെടെ എത്തിയതിനാൽ അക്ഷയ കേന്ദ്രങ്ങിലും തിരക്ക് അനുഭവപ്പെട്ടു. പാതയോരങ്ങളിൾ നൂറ് കണക്കിന് ഇരുചക്ര വാഹനങ്ങളാണ് നിർത്തിയിട്ടത്.