പേരാമ്പ്ര: കൂത്താളി വാർഡ് അഞ്ച് വിളയാട്ട് കണ്ടിമുക്ക് പ്രദേശത്ത് പ്രഖ്യാപിച്ച ലോക്ക് ഡൗൺ പിൻവലിച്ചതായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു .ഉത്തരവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ,സെക്രട്ടറി എന്നിവർ ജില്ലാകളക്ടർക്ക് നൽകിയ നിവേദനത്തെ തുടർന്നാണ് നടപടി .മേഖലയിൽ കൊവിഡ് സ്ഥിരീകരിച്ചയാൾ വാർഡിൽ സ്ഥിര താമസക്കാരനല്ലാതിരുന്നിട്ടും ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനെതിരെ വിവിധ ബഹുജന സംഘടനകൾ പ്രതിഷേധവുമായി രംഗത്ത് എത്തിയിരുന്നു .