പേരാമ്പ്ര: പ്രദേശത്ത് കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചതോടെ ചക്കിട്ടപാറ പഞ്ചായത്തിലെ പൊതു സ്ഥാപനങ്ങൾ അടച്ചു. ചക്കിട്ടപ്പാറ മൃഗാശുപത്രിയും മാവേലി സ്റ്റോറും ചെമ്പ്രയിലെ റേഷൻ കടയുമാണ് അടച്ചത്. രോഗി എത്തിയെന്ന സംശയത്തിൽ പഞ്ചായത് ഓഫീസും അടച്ചു. ഇവിടെ സന്ദർശിച്ചവർ സ്വയം ക്വാറന്റൈനിൽ പോകണമെന്നും ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ആരോഗ്യ വകുപ്പിനെ അറിയിക്കണമെന്നും അധികൃതർ അറിയിച്ചു. പെരുവണ്ണാമൂഴി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്കും നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. പേരാമ്പ്രയിലും പരിസരങ്ങളിലും രോഗികൾ കൂടുന്നതിനാൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.