വടകര: കോഴിക്കോട് റൂറൽ ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസിൽ 'എന്റെ കൗമുദി' പദ്ധതിയ്ക്ക് തുടക്കമായി.
മടപ്പള്ളി നാദാപുരം റോഡിലെ എ.വി.ആർ.എഗ്സ് സ്ഥാപകൻ എ.വി.രാഘവന്റെ സ്മരണയ്ക്ക് മകൻ എ.സുധാകരനാണ് പത്രം സ്പോൺസർ ചെയ്തത്.
എ.വി.ആർ.എഗ്സ് മാനേജിംഗ് ഡയറക്ടറായ എ.സുധാകരൻ നിന്ന് പത്രം ഏറ്റുവാങ്ങി റൂറൽ എസ്.പി ഡോ.എ.ശ്രീനിവാസ് ഉദ്ഘാടനം നിർവഹിച്ചു.
കേരള പൊലീസ് അസോസിയേഷൻ റൂറൽ ജില്ല ട്രഷറർ പി.സുഖിലേഷ്, കെ.പി.നിമ്നേഷ്, കേരളകൗമുദി ടെറിട്ടറി ഓഫീസർ വിനോദ് സവിധം എടച്ചേരി എന്നിവർ സംബന്ധിച്ചു.