മാനന്തവാടി: കണ്ടെയിൻമെന്റ് സോണിൽ ഉരുവിനെ അറുത്ത് ഇറച്ചി വിൽപ്പന നടത്തിയതിന് രണ്ട് പേർക്കെതിരെ കേസ്സെടുത്തു.
വാളാട് കുണ്ടിലോട്ട് അമ്മദ് (35), വള്ളിയിൽ മുഹമ്മദലി (42) എന്നിവർക്കെതിരെയാണ് തലപ്പുഴ പൊലീസ് കേസ്സെടുത്തത്.
കണ്ടെയിൻമെന്റ് സോണായ തവിഞ്ഞാൽ ഗ്രാമപഞ്ചായത്തിൽപ്പെട്ട വാളാട് വെച്ച് ഉരുവിനെ അറുത്ത് ഇറച്ചി വീടുകളിൽ എത്തിച്ചു നൽകിയതിനാലാണ് എപ്പിഡമിക് ഡിസീസ് ആക്ട് പ്രകാരവും കേരള പൊലീസ് ആക്ട് 118 (ഇ) പ്രകാരവുമാണ് തലപ്പുഴ സി.ഐ.ജിജേഷ് ഇരുവർക്കുമെതിരെ കേസെടുത്തത്.