കോഴിക്കോട്: മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് നടക്കുന്ന മാഫിയ പ്രവർത്തനവും അഴിമതിയും പുറത്തുകൊണ്ടുവരുന്ന മാദ്ധ്യമ പ്രവർത്തരെ വ്യക്തിഹത്യ ചെയ്യാനും വേട്ടയാടാനും മുഖ്യമന്ത്രിയുടെ ഓഫീസ് പുറപ്പെടുന്നത് കേരളത്തിന് അപമാനമാണെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ മജീദ്.

മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പി.എം.മനോജ് ഭീഷണിപ്പെടുത്തുന്നതായി വാർത്താ സമ്മേളനത്തിൽ മാദ്ധ്യമ പ്രവർത്തകർ ചോദിച്ചിട്ടും പ്രതികരിക്കാതെ ഒഴിഞ്ഞുമാറുന്നത് മുഖ്യമന്ത്രിയുടെ മൗനാനുവാദത്തോടെയാണ് സൈബർ ആക്രമണം നടക്കുന്നതെന്ന സംശയം ബലപ്പെടുന്നു. പ്രസ് സെക്രട്ടറിയെ മാറ്റിനിർത്താൻ മുഖ്യമന്ത്രി തയ്യാറാവണമെന്നും കെ.പി.എ മജീദ് പറഞ്ഞു.