താമരശ്ശേരി: ശ്രീനാരായണ ഗുരുദേവൻ രചിച്ച 'കുണ്ഡലിനി' യെ ആസ്പദമാക്കി എസ്.എൻ.ഡി.പി യോഗം തൃശൂരിൽ സംഘടിപ്പിച്ച മോഹിനിയാട്ടം മെഗാ ഇവന്റ് - 2020 ൽ പങ്കെടുത്ത് ഗിന്നസ് വേൾഡ് റെക്കോഡ് നേടിയ നർത്തകിമാർക്ക് താമരശ്ശേരി ശാഖയ്ക്കു കീഴിലുള്ള തേറ്റാമ്പുറം ഗുരുകൃപ കുടുംബ യൂണിറ്റ് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. തിരുവമ്പാടി യൂണിയൻ വൈസ് പ്രസിഡന്റ് എം.കെ.അപ്പുക്കുട്ടൻ നൃത്താദ്ധ്യാപിക സിന്ധു സുരേഷിന് സർട്ടിഫിക്കറ്റ് നൽകി ഉദ്ഘാടനം നിർവഹിച്ചു. വി.കെ. പുഷ്പാംഗദൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ കമ്മിറ്റി മെമ്പർ വത്സൻ മേടോത്ത്, ശാഖാ പ്രസിഡന്റ് സുരേന്ദ്രൻ അമ്പായത്തോട്, ഷൈജു തേറ്റാമ്പുറം, സിന്ധു സുരേഷ്, വി.കെ. മാധവൻ, എം.ലാലു എന്നിവർ സംസാരിച്ചു.