പേരാമ്പ്ര:പെരുവണ്ണാമുഴി പൊലീസ് സ്റ്റേഷനിലെ രണ്ട് ഉദ്യോഗസ്ഥർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഒരാൾ ആക്കൂപറമ്പ് സ്വദേശിയും രണ്ടാമത്തെയാൾ കക്കയം സ്വദേശിയുമാണ്. ഇരുവരുടെയും ഉറവിടം വ്യക്തമല്ല. ഇവരുമായി സമ്പർക്കത്തിലുണ്ടായവരോട് ക്വാറന്റൈനിൽ കഴിയാൻ നിർദേശിച്ചു. പേരാമ്പ്ര അഗ്നിശമന സേനയെത്തി പൊലീസ് സ്റ്റേഷനിൽ അണുനശീകരണം നടത്തി.