കുന്ദമംഗലം: കരിപ്പൂർ വിമാനാപകടത്തിൽ മരിച്ച കുന്ദമംഗലം പിലാശ്ശേരി മരുതക്കോട്ടിൽ ഷറഫുദ്ദീന്റെ വീട് സന്ദർശിച്ച് പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ കുടംബാംഗങ്ങളെ സമാശ്വസിപ്പിച്ചു. മുസ്ലിം യൂത്ത് ലീഗ്
സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ്. ഒ.ഉസ്സയിൻ, അരിയിൽ അലവി എന്നിവരും ഒപ്പമുണ്ടായിരുന്നു.